രാവിലെ എഴുന്നേറ്റപ്പോൾ കനത്ത മഴ.
ഒന്നുകൂടി പുതച്ചു കിടക്കാനാണ് തോന്നിയത്. പ്രാരാബ്ദങ്ങളെക്കുറിച്ച് ഓർത്തപ്പോൾ ഉറക്കം പമ്പ കടന്നു. ഈ ജീവിതത്തെ കുറിച്ച് ഓർത്തപ്പോൾ പുച്ഛമാണ് തോന്നിയത്. പിറന്ന വീടും വളര്ന്ന നാടും വിട്ടു ഇവിടെ ഇങ്ങനെ. എന്താണെന്നു പോലും അറിയാത്ത എന്തൊക്കെയോ ആവാൻ ശ്രമിക്കുന്നു.മനസ്സ് അര്പ്പിക്കാൻ കഴിയാത്ത ഒന്നിൽ എങ്ങനെ വിജയിക്കാൻ. ഒരിടത്തും എത്താത്തതിന്റെ മനപ്രയാസം അടക്കുന്നത് മറ്റു ചില വഴികളിലൂടെയും. ഒന്നും ആവുന്നില്ല എന്നത് മാത്രം സത്യം.
കുട്ടിക്കാലത്തേക്ക്
മനസ്സ് വഴിമാറി പോയി. എല്ലാ
അർഥത്തിലും സമ്പന്നം ആയിരുന്നു. അല്ലൽ
അറിയാതെ ഉള്ള ജീവിതം. എന്തിനും
ഏതിനും ബുദ്ധിമുട്ടിക്കാൻ മാതാപിതാക്കന്മാർ. ഓമനപുത്രനെ കഷ്ടപ്പാടുകൾ അറിയിക്കാതെ
വളർത്തണം ഇതായിരുന്നു അവരുടെ ഏക ജീവിത
ലക്ഷ്യം. ഇതിനിടയിൽ
അവരും ജീവിക്കാൻ മറന്നു പോയിരുന്നു.
സ്വന്തമായി ആവശ്യങ്ങൾ ഇല്ലാത്തവനായി അവൻ
വളര്ന്നു. ജീവിതം പഠിക്കേണ്ട കുട്ടിക്കാലത്ത്
അതൊഴിച്ചു മറ്റെല്ലാം അവനു ലഭിച്ചിരുന്നു.
ബിരുദധാരിയായതിനു
ശേഷം ഒരു ജോലിക്കായി
ഏറെ കഷ്ടപ്പെടേണ്ടി വന്നു.
അവസാനം ഒരു ജോലി
ലഭിച്ചെങ്കിലും അതിന്റെ സന്തോഷം ഏറെ
നാൾ നീണ്ടു നിന്നില്ല.
കിട്ടിയ ഒന്നിലും സന്തോഷം കണ്ടെത്താൻ
സാധിക്കാത്ത ഒരു ബാല്യം
ഉള്ളിൽ ഇരമ്പുന്നുണ്ടായിരുന്നു. വച്ച് നീട്ടപ്പെട്ട ഉദ്യോഗ
കയറ്റങ്ങൾ മാത്രം ലക്ഷ്യം
വച്ച് മുന്നോട്ടു പോയി. ഏറെ
നീണ്ടില്ല. അവയൊക്കെ മറ്റുള്ളവര്ക്ക് ലഭിക്കുന്നത്
കണ്ടു തളര്ന്നിരിക്കേണ്ടി വന്നു. പിന്നെ വിരക്തിയായി.
ഇപ്പോൾ എല്ലാം തികച്ചും യാന്ത്രികമായിരിക്കുന്നു.
മഴ അപ്പോഴും തോര്ന്നിരുന്നില്ല. എഴുന്നേറ്റിരുന്നു.
പൂർത്തിയാക്കാൻ വീണ്ടും ഒരു പകൽ
കൂടി.
[മഴയ്ക്ക് നന്ദി.
ആ നല്ല കുട്ടിക്കാലത്തെ സ്നിഗ്ദമായ ഓര്‍മകള്‍ക്ക് ഒരായിരം നന്ദി.]
ആ നല്ല കുട്ടിക്കാലത്തെ സ്നിഗ്ദമായ ഓര്‍മകള്‍ക്ക് ഒരായിരം നന്ദി.]
sambavichathellam
ReplyDeleteini sambavikanullathum nallathinu
Sambhavam polichu tto :)
ReplyDeleteDear..So goooddddd....keep going.......
ReplyDelete