Sunday, 11 August 2013

അങ്ങനെ അങ്ങ് പോയാലോ..

അന്നൊരു വ്യാഴാഴ്ച ആയിരുന്നു.

പൂഞ്ഞാറിലെ പുണ്യവാളന്‍റെ പാലായിലെ അടുത്ത ബന്ധു ഇവിടെ വന്നു കൂടിയിട്ടു ഇന്നേക്ക് 5 ദിവസം തികയുന്നു.പെട്ടെന്ന് അദ്ദേഹത്തിന് ഒരാഗ്രഹം. നാട്ടിൽ പോവാൻ. ഈ അടുത്ത കാലത്തൊന്നും നാട്ടിൽ പോവാൻ യാതൊരു പ്ലാനും ഇല്ലാതിരുന്ന രാജുമോനും മുളച്ചു ആഗ്രഹം. പോയിക്കളയാം. ഒരേയൊരു പ്രശ്നം മാത്രം. ടിക്കറ്റ്‌. ഇവനാണ് ഈ കഥയിലെ നായകൻ. വില്ലനും. മൂന്നക്ഷരത്തിലെ വില്ലൻ. ടിക്കറ്റ്‌.
നമ്മുടെ കമ്പനിയിൽ നിന്ന് ലീവ് ഒക്കെ പുല്ലു പോലെ കിട്ടും. പക്ഷെ സർക്കാരിന്‍റെ തീവണ്ടി വെബ്‌സൈറ്റിൽ നിന്ന് ഒരു ടിക്കറ്റ്‌ എടുക്കാനാണ് കളി.
മുകളിൽ പ്രസ്താവിച്ച വ്യാഴാഴ്ച ഇന്നാണ്. രണ്ടുപേരും കൃത്യം 10 മണിക്ക് തന്നെ IRCTC ഭഗവാന്‍റെ മുന്നി സാഷ്ടാംഗം വീണു. ഒരു മണിക്കൂർ വിയർപ്പൊഴുക്കി പണിയെടുത്തു. കയറുന്നു, ഇറങ്ങുന്നു, കറങ്ങുന്നു. ഇതു തന്നെ പല തവണ റിപ്പീറ്റ്. ഭഗവാൻ ചില്ലറ പുള്ളിയല്ല. അങ്ങേർ പ്രസാദിച്ചില്ല. അവർ സുല്ലിട്ടു. ആയിരങ്ങൾ കണ്ണീരോടെ ഇറങ്ങി പോന്നിട്ടുള്ള ആ തിരുനടയിൽ നിന്നും ഇന്ന് ഇവരും വെറും കയ്യോടെ.

ഇവിടെ ആണ് ഒന്നാമത്തെ പണി കിട്ടുന്നത്

#tatkalmunji  എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടു ഇരുവരും പുറത്തിറങ്ങിമറ്റു വഴികളെപ്പറ്റി ഒരു ചായക്ക് മേൽ ആലോചിച്ചുഇത്തിരി ലേറ്റ് ആയെങ്കിലും കിട്ടിപഴയ ഒരു സുഹൃത്തിന്റെ ഫാമിലി ടിക്കറ്റ്‌ ഉണ്ട്ഭാര്യയും ഭർത്താവും ആയി അങ്ങ് പോകാംമെലിഞ്ഞിരിക്കുന്നതുകൊണ്ട് ഹസ്ബന്റ് ആയി അഭിനയിക്കാൻ രാജുമോൻ എതിർപ്പുകളില്ലാതെ   തിരഞ്ഞെടുക്കപ്പെട്ടു.  പിന്നെയുള്ള ഏക റോൾ,അതായതു  ഭാര്യ, ചങ്ങാതിക്ക് ഏറ്റെടുക്കേണ്ടി വന്നു മനസ്സില്ലാമനസ്സോടെഅപ്പൊ സ്കീം ഇതാണ്. TTE വരുന്നതു വരെ ഹസ്ബന്റ് മാത്രം സീറ്റിൽ  ഇരിക്കുംചങ്ങാതി കറങ്ങി നടക്കും. TTE  വരുമ്പോൾ ഭാര്യ റ്റൊയിലെറ്റിലൊ  മറ്റോ പോയതാണെന്ന് പറഞ്ഞു ടിക്കറ്റ്‌ മാർക്ക്‌ ചെയ്യിക്കുംപിന്നെ കുശാൽഅല്പം വള്ളിയാണ്എന്നാലും വള്ളി പിടിക്കുന്നതൊക്കെ നമുക്ക് പുല്ലാണ്.  പുല്ല്.

പിന്നെ അങ്ങ് ആർഭാടം ആയിരുന്നു. 10 km  മാത്രം ദൂരം ഉള്ള റെയിൽവേ സ്റ്റെഷനിലെക്കു ടാസ്കി വിളിച്ചു.  ഒനും നോക്കിയില്ലപണം വാരി എറിഞ്ഞുപണ്ട് മുതലേ പണം നമുക്കൊരു പ്രശ്നമേ അല്ല.  രണ്ടു മൂന്നു കൊല്ലം മുൻപുനമ്മൾ എയർപോർട്ട് ദൂരെ നിന്ന് മാത്രം  കണ്ടിട്ടുള്ള കാലത്ത്ഇടയ്ക്കിടയ്ക്ക് ദുബായിലേക്ക് വിമാനത്തിൽ പറന്നിരുന്ന, എയർപോർട്ടിലെക്ക് ടാക്സി വിളിച്ചു പോയിരുന്ന ഒരു ഗൾഫ് ചങ്ങാതിയെ   ഓർത്തു മനസ്സില് ഒരു പുഞ്ചിരി വിടർന്നുഅത് പുച്ചമായി കൊഴിഞ്ഞു.   അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരുമണിക്കൂർ മുൻപേ സ്റ്റേഷനിൽ ചെന്ന്തീവണ്ടി വരുന്നതും നോക്കി ഒരു ഒന്നര മണിക്കൂർ.

ഒരേയൊരു പ്ലാട്ഫോം മാത്രമുള്ള സ്റ്റേഷൻ.ആകെയൊരു പുരാതന സെറ്റപ്പ്. ഇവിടെയൊക്കെ ട്രെയിൻ നിർത്തുമോ എന്നു ടാക്സി ഡ്രൈവർ ചേട്ടൻ ചോദിച്ചതു ചുമ്മാ അല്ല. യാത്രക്കാർ എത്തിക്കൊണ്ടിരുന്നു. അല്പസമയത്തിനുള്ളിൽ ഇവിടം യാത്രക്കാരാൽ നിറയും.പിന്നെ  പത്തോ പതിനഞ്ചോ മിനുട്ടുകൾക്കുള്ളിൽ വരുന്ന വണ്ടിയിലേക്ക്. പിന്നവിടവിടെയായി കൊഴിയും. അതിനിടയിൽ കുറച്ചു നേരം ഒന്നിച്ചു ഇവിടെയും, പിന്നെ വണ്ടിയിലും. 

ഒടുവിൽ വണ്ടി വന്നുനമ്മൾ എവിടൊക്കെ നേരത്തെ ചെന്നിട്ടുണ്ടോ അവിടൊക്കെ ഊളയാണ്ട്രെയിനിൽ കേറാൻ ഓടുമ്പോൾ എതിരെ വരുന്നു ഒരു സുന്ദരിപാലാക്കാരൻ പണി തുടങ്ങി. രാജുമോനു എവിടോ ഒരു പ്ലിംഗ്രംഗം സ്റ്റക്ക്.റെയിൽവേ സ്റ്റേഷനിൽ തുരുതുരെ മണി മുഴങ്ങുന്ന പോലെ , ചുറ്റിനും മഞ്ഞു പെയ്യുന്ന പോലെ. ഓർമ്മകൾ 3 കൊല്ലം റിവൈന്റ് അടിച്ചു. യെസ്. പണ്ടത്തെ Btech ക്ലാസ്സ്മേറ്റ്ട്രെയിൻ വന്നു കഴിഞ്ഞതുകൊണ്ട് പഴയ കാലത്തേക്ക് ഒന്ന് പാറി പറക്കാൻ സുഹൃത്ത്‌ സമ്മതിച്ചില്ലഅവളും. രാജു ഒരു hi അങ്ങോട്ട്‌ വിട്ടു നോക്കിഅവൾ ഒരു bye തിരിച്ചു എറിഞ്ഞു തന്നു ട്രെയിൻ കയറി പോട്ടെ. "നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു..". പിന്നല്ലഒരു മണിക്കൂർ ചൊറി കുത്തിതണുത്തു വിറച്ചുകുറെ കൊതുകിനേം തല്ലിക്കൊന്നു നിക്കുമ്പോൾ ഇവൾ എവിടെ ആയിരുന്നു.


ട്രെയിൻ പതിയെ മുന്നോട്ടു നീങ്ങി അല്പസമയത്തിനുള്ളിൽ ഗതിവേഗം പ്രാപിച്ചുരാജുമോനും സുഹൃത്തും തങ്ങളുടെ അന്നത്തെ ഏറ്റവും വലിയ എതിരാളിയെ അന്വേഷിച്ചു നടന്നു TTE. പരതി നടന്ന കണ്ണുകൾ തളർന്നുസ്വന്തം ക്യുബിക്കിളിൽ  പോയി ഇരിപ്പുറപ്പിച്ചുഒരു കുറിയ മനുഷ്യനും കട്ടിമീശക്കാരൻ ചേട്ടനും സൈഡ് സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നുഅതേസമയം ഇപ്പുറത്ത് ഇത്തിരി മൂത്ത ഒരു ദമ്പതികൾതീരെ ഇളയ ഒരു ജോഡി (കല്യാണം കഴിച്ചിട്ടുന്ടെങ്കിൽ തന്നെ 2 ആഴ്ച തികഞ്ഞിട്ടുണ്ടാവില്ലഅതാണ്‌ നിമിത്തങ്ങൾ തെളിയിക്കുന്നത്വായിനോട്ടം ഒരു ശാസ്ത്രാ അത് തെറ്റൂല ) പിന്നെ നമ്മുടെ രാജുമോനും ചങ്ങാതിയുംഅങ്ങനെ 6 പേർ ഇക്കരെ.

 ഇളം ജോടികളെ ഒരു കമ്പിയില്ലാക്കമ്പി  ബന്ധം (ഒരു മാസം മുൻപ്‌ ചരമം പ്രാപിച്ച റ്റെലിഗ്രാഫിനു ആദരാഞ്ജലികൾ-- അത്ര മാത്രം  ) സ്ഥാപിക്കാൻ റെയിൽവേ അനുവദിച്ചില്ലഒന്ന് ലൊവെർ ബെർത്ത്‌ . മറ്റത് അപ്പർ ബെർത്ത്‌. ഹൂ . മിഡിൽ ബെർത്ത്നമ്മുടെ പിള്ളേരുടെ കയ്യിൽ.  അവരിന്നൊരു കലക്ക് കലക്കുംഅപകടം മണത്ത യുവ ദമ്പതൻ രാജുമോനെ സമീപിച്ചു.   നിങ്ങടെ മിഡിൽ ബെർത്ത്‌ തരാവോഞങ്ങടെ അപ്പർ ബെർത്ത്‌ തരാം എന്നൊക്കെ പറഞ്ഞ്.  എങ്ങനെ കൊടുക്കാതിരിക്കുംഭാവിയിൽ ഇതേ സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടി വന്നാൽ 
ഇവറ്റകളുടെ ഒരൊറ്റ പ്രാക്ക് മതിജീവിതം മാറി മറിയാൻമാറ്റി മറിക്കാൻ.

TTE വരുന്നോ എന്നും നോക്കി, ചെവിയിൽ ഒരു യോ ഹെട്ഫോണ്‍‍ തിരുകി ചങ്ങാതി അതിലെ നടക്കുന്നുരാജുമോനും മറ്റൊരു യോ ഹെട്ഫോണ്‍‍ ചെവിയിൽ തിരുകി സംഗീതത്തിൽ അലിഞ്ഞു."നാൻ താൻ സകലകലാവല്ലഭൻചെവിയിൽ ഓടുന്നുഅല്പസമയത്തിൽ TTE ആ കമ്പർറ്റ്മെന്റിൽ രംഗപ്രവേശം ചെയ്തുസിഗ്നൽ തന്നിട്ട് ചങ്ങാതി രംഗത്ത് നിന്ന് മാറി.
ദൂരെ പരിശോധന നടത്തുന്ന  മനുഷ്യനെ രാജുമോൻ അടിമുടി നോക്കിസ്ഥിരം TTE വേഷംകറുത്ത പാന്റ്വെള്ള ഷർട്ട്ടൈ എല്ലാത്തിനും മുകളില കറുത്ത ഓവർ കോട്ട്പരിശോധനക്ക് മുന്നില് നില്ക്കുന്ന കുടവയർ, സഹായം നല്കുന്ന കണ്ണട, കൊമ്പൻ മീശ നിരുപദ്രവ കാരി.  പക്ഷെ രാജുമോൻ അവിടെ കണ്ടതൊരു ഭീകരനെ ആണ്.

ഭീകരൻ നമ്മുടെ ക്യുബിക്കിളിൽ  എത്തിചെവിയിലെ പാട്ട് മാറി "പുലി ഉറുമുത്, പുലി ഉറുമുത് ". രാജുമോൻ കണ്ണട എടുത്തു വച്ച്ഇത്തിരി മച്ചുരിറ്റി തോന്നിക്കോട്ടെഭീകരൻ ഓരോരുത്തരുടെയായി ചെക്ക്‌ ചെയ്തു, രാജുമോന്റെ ഊഴം വന്നുനെഞ്ചു പടപട മിടിക്കുന്നുണ്ടോ ? ടിക്കറ്റ്‌ വാങ്ങിച്ചുഅതിൽ എന്തോ കുത്തി വരച്ചു.ID ഒന്നും ചോദിച്ചില്ലഹും . മച്ചുരിറ്റി കുറേശ്ശെ എല്ക്കുന്നുണ്ട്

പെട്ടെന്നാണ് ട്വിസ്റ്റ്‌ അവതരിച്ചത്അയാൾ കണ്ടു ടിക്കറ്റിലെ സ്ത്രീ കഥാപാത്രത്തെചോദ്യം വന്നു.


"വോ ലേഡി കിധർ ഗയാ ?"
"കിധർകിധാരോ  ഗയാ" (സില്ലി TTE)
ഗർർബോൽ കിധർ ഗയാ ? ഇത്തവണ കടുപ്പത്തിലായിരുന്നു.

ശബ്ദം അല്പം ഉച്ചത്തിലായിരുന്നതിനാൽ അതിലെ പോയ എല്ലാവരും ശ്രദ്ധിക്കാൻ  തുടങ്ങിലേഡി എന്നൊക്കെ കേട്ട സ്ഥിതിക്ക് ഇനി വല്ലോം തടഞ്ഞാലോ.
കയ്യിൽ ആകെ ഉള്ള അല്പം ഹിന്ദി രാജുമോന്റെ അകത്തു സ്റ്റക്ക് ആയിഎങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"S4 മേ ഹേ "
"മേ വാപസ് ആകെ ചെക്ക്‌ കരേഗതബ് വോ ലേഡി ഇധർ ഹൊനി ചാഹിയെതീക് ഹേ ?"
"ഹേ." വേറെ ഹിന്ദി ഒന്നും രാജുമോന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

അതും പറഞ്ഞിട്ട്  TTE ചുമ്മാ അങ്ങു പോയിരാജുമോന്റെ ജീവനും കൂടെ പോയിമച്ചുരിറ്റി ഒട്ടും ഏറ്റില്ല, ചെവിയിലെ പാട്ട് തനിയെ മാറി, ഹെട്ഫോണ്‍‍ താഴെ ഇറങ്ങി, രാജുമോന്റെ നെഞ്ചിടിപ്പ് കുത്തനെ കൂടി. TTE പോയ ഗ്യാപ്പിൽ ചങ്ങാതി വന്നുഅവിടെയും നെഞ്ചിടിപ്പ് കുത്തനെ മേലോട്ടായി.  

രണ്ടുപേരുടെയും നെറ്റിയിൽ ചുളിവുകൾ വീണുവിയർപ്പു പൊടിഞ്ഞു.ബെർത്ത്അനുവദിച്ചു കിട്ടിയ സന്തോഷത്തിൽ ഏവരുടെയും മുഖത്തു ഉറക്കം  പരന്നു.  മിഡിൽ ബെർത്ത്‌ ചോദിച്ചു വന്നവന്റെ  മുഖത്ത് അപരിചിത ഭാവം നിറഞ്ഞുഒളിമ്പിക്സ് വരെ ചെന്നിട്ടു അവസാനം ഡോപിംഗ് ടെസ്റ്റിൽ പിടിക്കപ്പെട്ടു മെഡൽ തിരിച്ചു വാങ്ങിച്ച  അവസ്ഥയിലായിഅടുത്തിരിക്കുന്നവർക്ക് സഹതാപം വിരിയുന്നുഇതൊക്കെ എന്ത് !! സ്ഥിരം കയ്യിലുള്ള പുച്ചഭാവം മുഖത്ത് വാരിച്ചുറ്റി നെഞ്ചിടിപ്പോടെ അവരിരുന്നു ആലോചിച്ചു തുടങ്ങി.
താമസമുണ്ടായില്ലഅവൾ വന്നുഐഡിയയുടെ രൂപത്തിൽആദ്യം കണ്ട രാജുമോന്റെ സുഹൃത്തിനെ പിടിച്ചു മിഡിൽ ബെര്ത്തിലെ ലേഡി ആക്കാംഒരു ചെറിയ പ്രശ്നം മാത്രംഅവളുടെ സീറ്റ്‌ എവിടാണെന്ന് അറിയില്ലതപ്പി എടുക്കാം .മാരക കോണ്ഫിടെൻസ് ആണ്സമയം വെറും 10.30PM ആയെ ഉള്ളുകമ്പാർട്ട്മേന്ടുകളിൽ വെളിച്ചം അണഞ്ഞു തുടങ്ങിയിരുന്നുഎഴുന്നെട്ടിരുന്നിരുന്ന സ്ത്രീജനങ്ങളെ മുഴുവൻ സ്കാൻ ചെയ്തു. കിടന്നുറങ്ങിയവരെ മാത്രം ഒഴിവാക്കിമൂന്നു വട്ടംഅങ്ങോട്ടും ഇങ്ങോട്ടും. എന്നിട്ടും കിട്ടിയില്ല.

ഇത് വായിക്കുമ്പോ നിങ്ങൾ ചോദിച്ചേക്കാം അവനൊന്നു ഫോണ്‍ ചെയ്താൽ  പോരെ എന്ന്. മാന്യ വായനക്കാർ വിശ്വസിക്കില്ല എന്നറിയാം. എന്നാലും പറയാ .. രാജുമോന്റെ കയ്യിൽ  അവളുടെ ഫോണ്‍നമ്പർ ഉണ്ടായിരുന്നില്ല. ശരിക്കിനും.


ഫോണ്‍ നമ്പർ ഒപ്പിക്കാനായി അടുത്ത ശ്രമം,സുഹൃത്തുക്കളെ ഓരോരുത്തരായി വിളിച്ചു നോക്കി. പാതിര ആവാറായപ്പോ ഒരു പെങ്കൊച്ചിന്റെ നമ്പരും ചോദിച്ചു വിളിച്ചിരിക്കുന്നു. എല്ലാവർക്കും കഥ കേൾക്കണം. കഥ പറയാൻ പറ്റിയ മൂഡ്ആയിരുന്നല്ലോ. രാജുമോൻ ചോദിചവർക്കെല്ലം  ഒരു പിതൃ സ്തുതി അർപ്പിച്ചു  ഫോണ്വെച്ചു. അപ്പോൾ റോമിംഗ് ആയിരുന്നു  നാലാമത്തെ കോളിനു മൊബൈൽ കമ്പനിക്കാരി ചേച്ചി വിളിച്ചു മയത്തിൽ പറഞ്ഞു. "താങ്കളുടെ ഫോണിൽ ഇനി മിന്നിക്കാനുള്ള  ബാലൻസ് ഇല്ല. വേഗം റി ചാർജ് ചെയ്യിൻ . അല്ലെങ്കിൽ പണി നിര്ത്തിക്കോളിൻ".


ഒരു അവസാന ശ്രമം എന്ന നിലക്ക് പണ്ടു കാലത്തു എങ്ങനെയോകയ്യിൽ വന്ന(എങ്ങനെ എന്നു ചോദിക്കരുത്.) അവളുടെ   വീട്ടു നമ്പറിലേക്കും ഒന്നു വിളിച്ചു നോക്കി. ചങ്ങാതിയുടെ ഫോണിൽ നിന്നും.ഭാഗ്യത്തിനു അത് അടിക്കുന്നുണ്ട്. അമ്മ ഫോണ്‍എടുത്തുഎടുത്ത പാടെ  കാര്യം അവതരിപ്പിച്ചു.
"
എന്റെ പേര് രാജു. മോളുടെ പഴയ സഹപാഠിഫോണ്നമ്പർ ഒന്ന് തരുവോ."
"
അതിനെന്താ മോനെ ഇപ്പൊ തരാല്ലോ. ഒന്ന് നോക്കി എടുക്കട്ടെ..ട്ടോ " അമ്മ വളരെ സൌമ്യമായി തന്നെ സംസാരിച്ചു .

ഫോണ്‍കട്ടായി. ഇത് ചിലപ്പോ ഫലിക്കും.

രണ്ടു മിനിട്ടിനു ശേഷം.രാജുമോൻ ഒന്നു തിരിച്ചു വിളിച്ചു നോക്കി.അമ്മ ഫോണ്‍ സ്വിച്ച് ഓഫ്‌. 
കുട്ടിയെക്കുറിച്ച് വീട്ടിലൊക്കെ വളരെ നല്ല അഭിപ്രായം ആണെന്ന് തോന്നുന്നു .ഒന്നാലോചിച്ചാൽ രാജുമോന്റെ ഭാഗത്തും തെറ്റുണ്ട് . സമയം 11 മണികഴിഞ്ഞിരിക്കുന്നു . തെറി വിളിക്കാത്തത്  അമ്മച്ചിയുടെ സംസ്കാരം എന്നല്ലാതെ എന്തു പറയാൻ.

അതോടെ എല്ലാം പൂർത്തിയായി.

വഴികൾ  എല്ലാം അടഞ്ഞു. നിസ്സഹായത കുത്തി നിറച്ച മുഖവുമായി രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു. എന്തായാലും തുനിഞ്ഞിറങ്ങി. ഭയത്തിന്റെ പാരമ്യത്തിൽ ഒരു സാധാരണ മനുഷ്യന് ലഭിക്കാറുള്ള ധൈര്യം അവരിൽ  നിറഞ്ഞു.  വരുന്നതെന്തും നേരിടാൻ തയ്യാറെടുത്തു അന്യോന്യം ഗുഷ്നൈറ്റ് പറഞ്ഞു കിടന്നു. ആസകലം പുതപ്പിട്ടു മൂടി. ഉറക്കം വന്നില്ല. പകരം മനസ്സിൽ ഒരു സ്ലൈട്ഷോ ഓടുന്നു. ആൾമാറാട്ടം, പിഴ, ജയിൽ വാസം, 
മാനഹാനി എന്നിവയെല്ലാം മാറി മാറി കാണുന്നു. 


സമയം 12.17 


റെയിൽവേ പോലീസ് ഇടയ്ക്കിടയ്ക്ക് റോന്തു ചുറ്റുന്നുണ്ട്എവിടെ നിന്നോ കാലടികളുടെ  ശബ്ദം , അതെ  അവർ  ഇങ്ങോട്ടു തന്നെ. ലൊവെർബെർതിൽ നിന്നും  രാജുമോൻ  മെല്ലെ  തല  പൊക്കി  നോക്കി. 2 പേർ  ഉണ്ട് , കണ്ണ്  പിടിക്കണില്ല.  അവർ  പക്ഷെ  കോട്ട്  അല്ല  ഇട്ടിരിക്കുന്നതു , അതുകൊണ്ട് TTE ആവാൻ വഴിയില്ല. അതേ പോലീസ് തന്നെ. രാജുമോൻ പുതപ്പു വലിച്ചു മൂടി കിടന്നു. അവരുടെ കയ്യിലെ ടോർച്ചിന്റെ പ്രകാശം   മിന്നി മറയുന്നത് പുതപ്പിനിടയിലൂടെ കാണാം.

വെളിച്ചം തന്റെ അടുത്തെത്തി നില്ക്കുന്നത് കണ്ടു രാജുമോൻ ഞെട്ടി. പുതപ്പു കൊണ്ട് ആസകലം മൂടിയിരിക്കുന്നത് കൊണ്ട് അരിച്ചിറങ്ങുന്ന പ്രകാശം അല്ലാതെ ഒന്നും കാണാനാകുന്നില്ല ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം സ്വിച്ച്  ഇടുന്ന ശബ്ദം. അവിടാകെ പ്രകാശം പരന്നു.

പോലീസുകാരൻ തട്ടി വിളിക്കുന്നു. പഴയ സ്ലൈട്ഷോപ്രദർശനം ഉച്ചിയിലെത്തി നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടെയിരിക്കുന്നുഭയം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ. രാജു ഉറക്കം ഭാവിച്ചു. മൈൻഡ് ചെയ്തില്ലപണ്ടു മുതലേ ഉറങ്ങുമ്പോ ശല്യം ചെയ്യണത്നമക്ക്ഇഷ്ടല്ല. തട്ടലിന്റെ ശക്തി കൂടി. ഇനി വേറെ വഴിയില്ല. "കോൻ ഹേ " രാഷ്ട്രഭാഷ എടുത്തു കാച്ചിഒച്ച അല്പം കൂടി പോയി. ക്യുബികിളിൽ  പലരും ഉണർന്നുഅയ്യോ. പണി പാളി. വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ രാജുമോൻ ടിക്കറ്റ്വച്ച് നീട്ടി കൊണ്ട് വീണ്ടും ആഞ്ഞടിച്ചു. "സർ , ടിക്കറ്റ്‌ ദേഖാ നാ ആപ്.? അഭി ക്യാ ചാഹിയെ ആപ്കോ ?" ഇതിനുള്ള മറുപടി നേരെ ജയിലിൽ ചെന്നവസാനിക്കുമെന്നു അറിയാഞ്ഞിട്ടല്ല. ഇത്തരം ഭീകര നിമിഷങ്ങളിൽ ഹിന്ദി എടുത്ത് അടിക്കുന്നതു രാജുമോനൊരു ഹരമാണ്. പിന്നീടു നടന്നിട്ടുള്ളതെല്ലാം ചരിത്രം..

പോലീസ് അവനെ അടിമുടി ഒന്ന് സ്കാൻ ചെയ്തു. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നു. അദ്ദേഹം അല്പം കനപ്പിച്ച ശബ്ദത്തിൽ ചോദിച്ചു. "ഉങ്ക പാൻ കാർഡ് കൊടുങ്കെ". പാൻ കാർഡ് നോക്കി FIR പൂരിപ്പിക്കാനായിരിക്കും. രാജുമോൻ ജീൻസിൻറെ പിൻകീശയിൽ വച്ചിരുന്ന പാൻ കാർഡ് തപ്പി നോക്കി. ഇല്ല. കാണുന്നില്ല.  അദേഹം വീണ്ടും മൊഴിഞ്ഞു. " കീഴെ കിടക്കുത് പാരുങ്കൊ ". ജയിലിലേക്കുള്ള ID കാർഡ് തരാൻ വന്നതല്ല, ഇത് വെറും പാൻ കാർഡ്. തൊണ്ടക്കുഴിയിൽ നിന്നും എന്തോ ഒരു അത്ഭുത ശബ്ദം പുറത്തു വന്നു. അവർ ഇതും കൂടി പറഞ്ഞിട്ട് പോയി."പാത്ത് ,ഇതെല്ലാം മിസ്സ്‌ ആച്ച്നാ അപ്പുറം കെടക്കുമാ".


ഇത് താൻടാ പോലീസ്. താഴെ കിടന്ന പാൻ കാർഡ് എടുത്തു രാജു വണ്ടറടിച്ചു നിന്നു.

3 comments:

  1. Vineesha M Das8/13/2013 10:07:00 am

    Ithu kalakki :D

    ReplyDelete
  2. Kollada...
    Nalla gripping story..
    Udeveghajanakamaya Climax..
    kolaam...

    ReplyDelete