ഇപ്പോൾ ഇങ്ങനെ ഒരു വരവ്
ഉണ്ടാവുമെന്ന് കരുതിയതല്ല .
ഏറെ നാളുകളായി ഉള്ളിൽ തോന്നിയിരുന്ന ആഗ്രഹം. പണ്ടു കൂടെ ഉണ്ടായിരുന്ന സുഹ്രുത്തുക്കളെ കണ്ടു മടങ്ങണം. ആഗ്രഹം മനസിന്റെ കോണിലെവിടെയോ ഒളിച്ചു കിടന്നിരുന്നു . ഇപ്പോഴത്തെ എന്റെ ഏകാന്തതകളെ സ്നിഗ്ധമാക്കുന്നതിൽ അക്കാലത്തിനുള്ള പങ്കു ചെറുതല്ല . കൂടെ വരാം എന്നേറ്റ സുഹ്രുത്തുക്കൾ അനിവാര്യമായ കാരണങ്ങളാൽ പിൻവാങ്ങിയപ്പോൾ പോകണ്ട എന്ന് തോന്നിയതാണ്. അപ്പോഴൊക്കെ ആ ഉൾവിളി വീണ്ടും ശക്തമായി ഉയര്ന്നിരുന്നു.
വർണങ്ങളുടെ ഉത്സവമായ ഹോളി വാരാന്ത്യം ലക്ഷ്യമാക്കി, ഈ ഉദ്യാന നഗരത്തിൽ നിന്ന് സ്വപ്ന നഗരിയിലേക്ക് യാത്ര പുറപ്പെടാൻ തീരുമാനിച്ചു . പോകുന്ന ദിവസം തികച്ചും അപ്രതീക്ഷിതമായി ഇവിടെ നിന്ന് ഒരു സുഹൃത്തും ഒപ്പം കൂടി . അന്നു ഒരു വെള്ളിയാഴ്ച ഞങ്ങൾ രണ്ടും യാത്ര പുറപ്പെട്ടു .
അല്പം നർമ സംഭാഷണങ്ങളും കളിതമാശകളും ഒക്കെയായി ബസ്സിൽ ഇരുന്നപ്പോൾ ആപ്പീസിൽ നിന്നും മുതലാളിയുടെ ഫോൺ . അവിടെ ചെയ്തു കൊണ്ടിരുന്ന പണി പാതി വഴിയിൽ ഇട്ടിട്ടു പോന്നതിനു കടുപ്പമുള്ള വാക്കുകളിൽ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട്. എന്തൊക്കെയോ സമാധാനം പറഞ്ഞു നിർത്തി . അൽപ സമയം ആശങ്കകളിലേക്ക് തള്ളി വിട്ടെങ്കിലും വീണ്ടും പഴയ മാനസികാവസ്ഥയിലേക്കു തിരിച്ചെത്തി. പട്ടണത്തിലൂടെ പായുന്ന ബസ് ഓവർ ബ്രിഡ്ജുകളിൽ നിന്നു ഓവർ ബ്രിഡ്ജുകളിലേക്കു സഞ്ചരിച്ചു.
ബസ് പട്ടണം പിന്നിട്ടു . ഏതോ ഹൈവേയിലൂടെ ആണിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ബസിൽ സാമാന്യം വലിപ്പമുള്ള ഒരു എൽ സി ഡി സ്ക്രീൻ സ്ഥാപിച്ചിരുന്നു. അതിൽ ഒരു പുതുതായിറങ്ങിയ ഹിന്ദി സിനിമ. ആദ്യം അല്പം ശ്രദ്ധിച്ചു . താടിയും മീശയും കൊണ്ട് മാത്രം ഭീകരത തോന്നിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ഇടയിൽ പെട്ട് പോയ പെണ്‍കുട്ടിയെ രക്ഷിക്കുന്ന മസിൽമാൻ നായകനെ കണ്ടപ്പോളേ വെറുത്തു . പിന്നെ കാണാൻ താല്പര്യം തോന്നിയില്ല. സീറ്റ് അല്പം പുറകോട്ടു ചരിച്ചുവച്ച് സുഖമാക്കി ഉറങ്ങാൻ തയാറായി. ചാരി കിടന്നു ബസിന്റെ കണ്ണാടിക്കു അഭിമുഖമായി മുഖം ചരിച്ചു വച്ച് പുറത്തോട്ട് നോക്കിയിരുന്നു. പാർശ്വത്തിൽ ഇരുന്ന സുഹൃത്ത് ഏകദേശം മയക്കമായി. രാത്രിക്ക് ഇരുളിമ വര്ദ്ധിച്ചു വന്നു . നൂറ് കിലോമീറ്ററിനു മുകളിൽ പായുന്ന വണ്ടിയിലേക്ക് പാതയ്ക്ക് നടുവിലുള്ള വലിയ വഴിവിളക്കുകൾ ഇടവിട്ട് വെളിച്ചം തെളിക്കുന്നു.
വിജനമായ വഴി . എന്തെങ്കിലും മനുഷ്യവാസം കിലോമീറ്ററുകൾ ഇടവിട്ട് മാത്രം . വഴിയിൽ ഭൂരിഭാഗവും വലിയ വാഹനങ്ങൾ . കാറുകൾ ചുരുക്കം . . ഇരുചക്രവാഹനങ്ങൾ കാണാനേ ഇല്ല . . ഇടയ്ക്കിടയ്ക്ക് ടോൾ ബൂത്തുകളിൽ വണ്ടി പ്രവേശിച്ചുകൊണ്ടിരുന്നു . അപ്പോൾ മാത്രമാണ് ചുറ്റുപാടും പ്രകാശം നിറയുന്നത് . അല്ലാത്ത പക്ഷം ഇരുട്ട് മാത്രം . ഇരുട്ടിൽ നിന്നും ഉടലെടുക്കുന്ന അനിവാര്യമായ ഏകാന്തത . പലപ്പോഴും പ്രതീക്ഷിക്കാതെ തന്നെ എകാന്തരാവാൻ വിധിക്കപ്പെടുന്നു നമ്മൾ . പക്ഷെ ഇതൊരു സുഖമുള്ള ഏകാന്തതയാണ് . ഓർമകളുടെ സുഗന്ധം നിറഞ്ഞത് .
ഇപ്പോൾ ടോൾ ബൂത്തുകൾ കൂടി കാണാനില്ല . . നോക്കെത്താ ദൂരത്തോളം നേർ രേഖയിൽ നീണ്ടു കിടക്കുന്ന റോഡ് മാത്രം . ഒരു കാലത്ത് ഇവിടെല്ലാം കൊടും കാട് ആയിരുന്നിരിക്കണം . വന്യ മൃഗങ്ങൾ സ്വൈര സഞ്ചാരം നടത്തിയിരുന്നവ . പിന്നീട് വെട്ടി തെളിച്ചു ചെറിയ ഇടവഴികൾ , അങ്ങനെ അവിടവിടെ മനുഷ്യ വാസ കേന്ദ്രങ്ങൾ. പിന്നെ വീണ്ടും പുരോഗതിയുടെ ഭാഗമായി വീണ്ടും വലിയ പാതകൾ, ഒടുവിൽ ഈ ഹൈവേ . അതോ ഇതൊന്നുമല്ലാതെ, സ്വചന്ദമായിരുന്ന ഒരു കൊടും കാടിനെ രണ്ടായി വെട്ടി മുറിച്ചു അതിന്റെ നടു മാറിലൂടെ കടന്നു പോകുന്നതോ ഈ പാത
ദീർഘദൂര ബസ് യാത്രകൾ എന്നും പ്രിയപ്പെട്ടതാണ് . നേരത്തെ പറഞ്ഞ ഏകാന്തത തന്നെ കാരണം . ട്രെയിൻ യാത്രയുടെ രസം മറ്റൊന്നാണ് . അറിയുന്ന ആരും ഇല്ലെങ്കിലും ഒരിക്കലും വിരസത അനുഭവപ്പെടുന്നില്ല . ഒന്നുകിൽ ഇരുമ്പു ജനാല കമ്പികൾക്ക് ഇടയിലൂടെ സുന്ദരമായ പ്രകൃതി ഭംഗി നോക്കിയിരിക്കാം , അല്ലെങ്കിൽ ചുറ്റുമുള്ള വ്യത്യസ്ത തരം ആളുകൾ , സരസമായ സംഭാഷണങ്ങൾ . . ഒരിക്കലും സ്വന്തം ചിന്തകളുമായി ഒതുങ്ങി കൂടാനാവില്ല അവിടെ . ബസ് യാത്രകൾ നേരെ മറിച്ചും . സ്വന്തം ഓർമകളിൽ മേയുന്നതിനോ, ചിന്തകളിൽ കൂട് കൂട്ടുന്നതിനൊ, ആഗ്രഹങ്ങളിൽ മുങ്ങി താഴുന്നതിനൊ ആരും ഒന്നും തടസ്സമാകുന്നില്ല.
ബസിന്റെ വേഗത അല്പം കുറഞ്ഞു . . ഒരു കയറ്റം കയറുകയാണിപ്പോൾ . മുടിനാരു പോലുള്ള വളവുകൾ, അനുസരണയുള്ള ആനക്കുട്ടിയെപ്പോലെ തിരിഞ്ഞു കയറുകയാണ് വോൾവോ . മുകളിലോട്ടു അടുക്കും തോറും വേഗത കുറഞ്ഞു വരുന്നു . ഒരു വശത്ത് അഗാധമായ കൊക്കയാണ് . കൊക്കയുടെ മറുവശത്ത് കോടമഞ്ഞ് പോലെ എന്തോ ഒരു പുകപടലം കാഴ്ചകളെ മറക്കുന്നു . കുന്നിന്റെ നെറുകയിൽ എത്തിയപ്പോൾ എഞ്ചിൻ മുരളൽ അവസാനിപ്പിച്ചു. എഞ്ചിനിൽ നിന്നും ഒരു ദീർഘനിശ്വാസം. വീണ്ടും അനായാസേന ഇറക്കം ഇറങ്ങി തുടങ്ങി. വളവുകൾ പഴയത് പോലെ തന്നെ. സൂക്ഷ്മതയോടെ വേഗം വളരെ കുറച്ചാണ് ഇറക്കം .
കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ച അവിസ്മരണീയം ആയിരുന്നു . ഉറക്കത്തിലേക്കു വീഴുന്ന ഒരു നഗരം. അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞു നഗരത്തിൽ പ്രവേശിക്കുന്ന പാത . . ഇങ്ങു മുകളിൽ നിന്ന് നോക്കുമ്പോൾ തീപ്പെട്ടികൂട് പോലെ നീങ്ങി നഗരത്തിൽ കടക്കുന്ന വാഹനങ്ങൾ . പ്രകാശിച്ചു നിൽക്കുന്ന അനവധി വൈദ്യുത ദീപങ്ങൾ, നഗരത്തിനു വെളിച്ചം കാണിക്കുന്ന ധാരാളം വഴി വിളക്കുകൾ, മറ്റസംഖ്യം വൈദ്യുത വിളക്കുകളും . ഒരു പകലിന്റെ ക്ഷീണം മുഴുവൻ ഉറങ്ങി തീർത്തു, നാളെ എന്ന പ്രതീക്ഷ മനസ്സിൽ താലോലിച്ചു അസ്തമിക്കുന്ന ഏതോ ഒരു ചെറുനഗരം . കുറെ നേരമായി വണ്ടി നിർത്താതെ ഓടുന്നു . മിക്കവാറും ഇന്നത്തെ യാത്രയിലെ അവസാന ഇടത്താവളം ആയിരിക്കാം ഇവിടെ . വളഞ്ഞു പുളഞ്ഞു ബസ് ഇറക്കം ഇറങ്ങുന്നതിനിടയിൽ മനസ്സ് ഓർമകളിലേക്ക് വഴുതി വീണു . പിന്നെ മെല്ലെ ഉറക്കത്തിലേക്കും.
പണ്ടൊരിക്കൽ ഈ മഹാനഗരത്തിൽ കാലു കുത്തുമ്പോൾ ഒരുപാട് പ്രതീക്ഷകളുടെ ഭാരം ഉണ്ടായിരുന്നു . ഒരു പുതു ജീവിതത്തെക്കുറിച്ചുള്ള , ഇതുവരെ കാണാത്ത ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് , വിക്കി വിക്കി മാത്രം സംസാരിക്കാനവുന്ന ഒരു ഭാഷയെക്കുറിച്ച് , ജീവിതത്തിനു മൂർച്ച കൂട്ടാൻ കാത്തിരിക്കുന്ന പുതു വെല്ലുവിളികളെക്കുറിച്ച് . വെറുപ്പായിരുന്നു ആദ്യമൊക്കെ . ഈ നഗരത്തെ പ്രാകി ജീവിച്ച ആദ്യകാലം . പ്രതീക്ഷക്കൊത്തും അല്ലാതെയും പിന്നീടങ്ങ് മുന്നോട്ടു പോയി . വൈകാതെ ഒരു കൈക്കുടന്ന നിറയെ സുഹൃത്തുക്കളെയും കിട്ടി . അങ്ങനെ അത്യന്തം ആസ്വാദ്യകരമായി കടന്നു പോയ മൂന്ന് വർഷത്തിനു ശേഷം നിനച്ചിരിക്കാതെ ഒരു ദിവസം ട്രാൻസ്ഫർ .
ഇപ്പോൾ വീണ്ടും ഇവിടെ . ഒരു വർഷത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല . ഇവിടുള്ള കാലം മുഴുവൻ താമസിച്ച പഴയ ഒറ്റമുറി ഫ്ളാറ്റ് , മാസാവസാനം ആയാൽ മാത്രം വാങ്ങി കഴിച്ചിരുന്ന വടാപാവ് , എക്കാലവും പ്രിയപ്പെട്ട ഷെയർ ഓട്ടോകൾ , ഭൂരിഭാഗവും പാതയ്ക്ക് സമാന്തരമായി നിർമിച്ച പാളങ്ങളിൽ സാദാ സമയവും ചീറി പായുന്ന ലോക്കൽ ട്രെയിൻ , ലോക്കൽ ട്രെയിനുകളിൽ സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ , ലോക്കൽ യാത്രകൾ ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ , ഇവിടെ മാത്രം കാണാൻ കഴിയുന്ന ദ്രുതഗതിയിലുള്ളജീവിതം , എല്ലാം അങ്ങനെ തന്നെ ഉണ്ട് .
ബ്രിട്ടീഷുകാരൻ, അവന്റെ രാജാവിനെ സ്വീകരിക്കുവാൻ ഉണ്ടാക്കി വച്ച കവാടത്തിനു മുന്നിൽ കുറച്ചു സമയം ആദ്യം കാണുന്ന അതെ വിസ്മയത്തോടെ നിന്നു . അറബിക്കടലിലേക്ക് അഭിമുഖമായി തല ഉയർത്തി അതങ്ങനെ നിൽക്കുന്നു . മൂന്നു തീവ്രവാദ ആക്രമണങ്ങളെ ഈ സ്മാരകം അതിജീവിച്ചു . ഇന്നും ഇവിടുത്തെ ഏറ്റവും വലിയ വിനോദ ആകർഷണ കേന്ദ്രമായി ഇത് നിലകൊള്ളുന്നു . എതിർവശത്ത് സ്ഥിതി ചെയ്യുന്നു താജ് മഹൽ പാലസ് . വിശാലമായ ലോബിയിൽ ക്രമത്തിൽ നിരത്തിയിട്ട അലങ്കാരപ്പണി നിറഞ്ഞ കസേരകൾ , അവയെ അലങ്കരിക്കുന്ന വിലകൂടിയ കുഷ്യന്‍ . ഒരു പിടി ധവള വർണത്തിലുള്ള പുഷ്പങ്ങൾ അവിടമാകെ സൗരഭ്യം പ്രസരിപ്പിക്കുന്നു . ആഢ്യത്തം നിറഞ്ഞ അന്തരീക്ഷം . പിന്നിൽ ഒരു വിദേശ ജോടികൾ പരസ്പരം സ്നേഹചുംബനം കൈമാറി പിരിയുന്ന ദൃശ്യം .
മറൈൻ ഡ്രൈവ് . ഇവിടെ കാറ്റിനു സുഗന്ധമാണ് . മറ്റേ അറ്റം വരെ നിരന്നിരിക്കുന്നവരിൽ ആബാലവൃധം ജനങ്ങളും ഒരു സുന്ദരമായ സായാഹ്നം ആസ്വദിക്കുന്നു . മുന്നേ പാഞ്ഞു പോകുന്ന ഒരു രണ്ടു വയസ്സുകാരന്റെ പുറകെ പായുന്ന അമ്മ . പകൽ മുഴുവൻ ഒരു കുരങ്ങിനെ കളിപ്പിച്ചു ഉപജീവനം നടത്തുന്ന ഒരു നാടോടി കുടുംബം തളർന്നു മയങ്ങാൻ തയ്യാറെടുക്കുന്നു . പൊട്ടിച്ചിരികൾ വാനത്തിലേക്കെറിഞ്ഞു കുട്ടികൾ , യുവതീ യുവാക്കളുടെ സംഘങ്ങൾ പിന്നെ ഭൂരിപക്ഷവും കമിതാക്കൾ . അവർക്കിടയിൽ ഇടയ്ക്കിടെ ഫ്രഞ്ച് വിപ്ലവം ചൂട് പിടിക്കുന്നു . പ്രക്ഷുബ്ദമായ ഉൾക്കടലിൽ നിന്നും ഉപ്പിന്റെ അംശവും വഹിച്ചു വരുന്ന കടല്‍ക്കാറ്റ് കരയിൽ നിൽക്കുന്നവർക്ക് പ്രസന്നമായ അന്തരീക്ഷം സമ്മാനിക്കുന്നു .സ്വസ്ഥമായ, നവചൈതന്യമാര്‍ജിക്കുന്ന ഒരു തീരം .
തിരിച്ചു ബസിൽ ഇരിക്കുമ്പോൾ ആലോചിച്ചു. എന്തിനു ഇവിടെ വന്നു ? ഉള്ളു നിറയുന്ന സന്തോഷങ്ങൾക്കിടയിലും ഒരു നുള്ളു ദുഖം കൂടി ക്രിത്യമായി ഇഴ ചേർന്നിരുന്നു ഈ യാത്രയിൽ. വരേണ്ടിയിരുന്നുവോ ? വിധിയാണോ.. അതോ ? എന്തായാലും എനിക്കിവിടെ എന്തൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ . . അതിലുപരി ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ.

pettennu climax ayi :D naduvil enna nadanne?
ReplyDeleteidu fantastica....keep it up Lijo Sir..
ReplyDeleteKidilan :)
ReplyDeleteമനോഹരമായ ഭാഷയും ആഖ്യാനരീതിയും...
ReplyDeleteഇഷ്ടായി!!!