"കഴിഞ്ഞ 5 വർഷമായി ക്ലൈന്റ് അവാർഡ് തന്ന പ്രൊജെക്റ്റ് ആണ്. പഠിക്കാൻ കുറെ അവസരങ്ങൾ ഉണ്ടാകും. വേണ്ടവിധം ഉപയോഗപ്പെടുത്തണം." പണ്ടൊരിക്കൽ അയാൾ പറഞ്ഞു.
ഒരു നവോന്മേഷതോടെ ഞാൻ പണി തുടങ്ങി..
"കൊള്ളാമല്ലോ താൻ. കാര്യങ്ങൾ പെട്ടെന്ന് പിക്കപ്പ് ചെയ്യുന്നുണ്ടല്ലോ".. മൂന്നാം മാസത്തിൽ അയാൾ..
എനിക്കൊരു പ്രോത്സാഹനത്തിനു അത് മതിയായിരുന്നു. ഓഫീസിൽ ഇരിക്കുന്ന സമയം കൂടി.
"എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ.., വെൽ ഡൺ മാൻ" ആറാം മാസത്തിൽ അയാൾ.
വീണ്ടും ആവേശം.. കിടന്നുറങ്ങാൻ മാത്രമാണ് ഞാൻ ഇപ്പോൾ വീട്ടിൽ പോകാറുള്ളത്..
"ടാർഗെറ്റ്സ് എത്താൻ ഇനിയും നമ്മൾ ഒരുമിച്ചു കഷ്ടപ്പെടണം". ഒൻപതാം മാസത്തിൽ അയാൾ.
ആപ്പോൾ അതിന്റെ അർഥം മനസ്സിലായില്ലെങ്കിലും ക്രമേണ അതെനിക്ക് മനസ്സിലായി തുടങ്ങി. നമ്മളോരുമിച്ചല്ല ഞാനൊറ്റക്ക് തന്നെ കഷ്ടപ്പെടണം.
വർഷാവസാന റിവ്യൂ മീറ്റിംഗിൽ അയാൾ പറഞ്ഞു "പ്രൊജക്റ്റ് ഡെലിവറി ഡിലേ ആകുന്നുണ്ട്.. ഇപ്പോഴത്തേക്കു ഞാൻ നിനക്ക് മിനിമം റേറ്റിംഗ് തരുന്നു. ഇനിയുള്ള പെർഫോമൻസ് അനുസരിച്ച് അത് മെച്ചപ്പെടുത്താൻ നിനക്കാവും. "
അപ്പോഴും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല.
പന്ത്രണ്ടാം മാസത്തിന്റെ അവസാന ആഴ്ചയിൽ എല്ലാവരും പുന പരിഷ്കരിക്കപ്പെട്ട ശമ്പളത്തിന്റെ കണക്കുകൾ എഴുന്നള്ളിച്ചു തുടങ്ങിയപ്പോൾ ഞാനും നോക്കി.
ഒന്നും കാണാഞ്ഞു തിരക്കിയപ്പോൾ അയാൾ കനിവില്ലാത്ത സ്വരത്തിൽ ഒരു വിശദീകരണം തന്നു.. "നീഡ് ഇംപ്രൂവ്മെന്റ്റ്". കൂടെ ഒരു ടാസ്ക് ലിസ്റ്റ് മെയിൽ ചെയ്യുന്നെന്നും..
ശനിയും ഞായറും നോക്കാതെ പണിയുന്നുണ്ട്.. എന്നിട്ടും അങ്ങേർക്കു വേണമത്രേ ഇംപ്രൂവ്മെന്റ്. ത്ഫൂ..
പുതുതായി ഇൻബോക്സിൽ ഇടിച്ചിറങ്ങിയ മെയിൽ തുറന്നു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു ചവട്ടു കോട്ടയിൽ തള്ളി കമ്പ്യൂട്ടർ ഷട്ട് ഡൗണ്‍ ചെയ്തു. എന്നിട്ടു മെല്ലെ പുറത്തിറങ്ങി വാഷ് റൂമിലേക്കു നടന്നു.
വാഷ് ബേസിനിൽ നിന്നും, രണ്ടു കയ്യിലും നിറയെ വെള്ളമെടുത്ത്
മുഖത്തേക്കൊഴിച്ചിട്ടു നിവർന്നു നിന്നു. കണ്ണാടിയിൽ കണ്ട തേജസ്സറ്റിയ, കണ്ണുകൾ ഉള്ളിലേക്കിറങ്ങിയ, വയറുന്തി തുടങ്ങിയ രൂപം എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.. സന്ദര്‍ഭത്തിനു ഏറ്റവും അനുയോജ്യമായ ഒരു പുഛച്ചിരി..
മുഖത്തേക്കൊഴിച്ചിട്ടു നിവർന്നു നിന്നു. കണ്ണാടിയിൽ കണ്ട തേജസ്സറ്റിയ, കണ്ണുകൾ ഉള്ളിലേക്കിറങ്ങിയ, വയറുന്തി തുടങ്ങിയ രൂപം എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.. സന്ദര്‍ഭത്തിനു ഏറ്റവും അനുയോജ്യമായ ഒരു പുഛച്ചിരി..
Cheruthenkilum oruppadu arthangalulla oru post :)
ReplyDeleteKettu maranna theme aanengilum sambhavam kidilan :)
ReplyDeletevayarunthi thudangiya roopam kallaki :D
ReplyDelete